കാസര്‍കോട് (www.evisionnews.co): ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ശങ്കര്‍റൈക്കും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടു നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫിന് ഒരു നിലപാടുണ്ട്. വിശ്വാസി സംരക്ഷണമാണത്. 2016ലെ സുപ്രിം കോടതി ഉത്തരവ് മുതല്‍ തന്നെ ഇക്കാര്യം വ്യക്തിമാക്കിയിട്ടുണ്ട്. വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ചുകൊണ്ടാകണം മുന്നോട്ട് പോകേണ്ടതെന്ന ഞ്ഞങ്ങളുടെ നിലപാടില്‍ ഇന്നുവരെയും മാറ്റംവന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സണ്ണി കൈരളി സ്വാഗതം പറഞ്ഞു.

Post a Comment
0 Comments