തളങ്കര (www.evisionnews.co): ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന ഖാസിലേന്‍ പള്ളിക്കാല്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എ ഇംതിയാസിന് മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ വി.എം മുനീര്‍ ശാഖാ കമ്മിറ്റിയുടെ സ്‌നേഹാപോഹരം നല്‍കി. മംഗലാപുരം നിട്ടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി റേഡിയോളോജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയ എംഎസ്എഫ് ശാഖാ സെക്രട്ടറി കെ.എ സിയാദിന് മുസ്ലിം ലീഗ് ഇരുപത്തിമൂന്നാം വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാന്‍ അങ്കാര്‍ മൊമെന്റോ നല്‍കി ആദരിച്ചു.
യോഗത്തില്‍ ആക്ടിങ് സെക്രട്ടറിയായി ശിഹാബ് ഊദിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. അമാന്‍ അങ്കാര്‍, ശിഹാബ് ഊദ്, ആഷിഖ്, സിയാദ്, ഇംതിയാസ് പി.എം, ഹംസ അങ്കോള, മനാഫ് ഊദ്, സുഹൈല്‍ പള്ളിക്കാല്‍, ഷുമൈസ് പ്രസംഗിച്ചു. ഇബ്രാഹിം ഖാസിയാറകം സ്വാഗതവും കെ.എ ഇംതിയാസ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments