കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്റെ നേതൃത്വത്തില്‍ എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തീരദേശ യാത്ര മണ്ഡലത്തിന്റെ കടലോര മേഖലയെ ഇളക്കിമറിച്ചു. മഞ്ചേശ്വരം ഹൊസബട്ടു കടപ്പുറത്ത് നിന്നും കാല്‍നടയായി തുടങ്ങിയ യാത്രയില്‍ നിരവധി തൊഴിലാളികളാണ് അണിനിരന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്ന രീതിയിലാണ് തീരദേശ മേഖലയിലെ ജനങ്ങള്‍ യാത്രയെ വരവേറ്റത്.
യാത്ര എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്്മത്തുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ജാഥ ഉപനായകന്‍ കെ.പി മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ബങ്കര മഞ്ചേശ്വരത്ത് നടന്ന സ്വീകരണ പരിപാടി എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എ കരീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ മുംതാസ് സമീറ, ഷംസുദ്ധീന്‍ ആയിറ്റി, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, ഉമ്മര്‍ അപ്പോളോ, കുഞ്ഞാമദ് കല്ലൂരാവി, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മാഹിന്‍ മുണ്ടക്കൈ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, സൈഫുള്ള തങ്ങള്‍, ബി.എം അഷ്‌റഫ് മഞ്ചേശ്വരം പ്രസംഗിച്ചു.
അദീക്ക കടപ്പുറം, മൂസോടി, ഉപ്പള, ആരിക്കാടി ജംഗ്ഷന്‍, ആരിക്കാടി കടവത്ത്, കുമ്പള, കോയിപ്പാടി കടപ്പുറം, പെര്‍വാട്ഫിഷറീസ് കോളനി, കൊപ്പളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മൊഗ്രാല്‍ ടൗണില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഇബ്രാഹിം പറമ്പത്ത്, ഷുക്കൂര്‍ ചെര്‍ക്കളം, യൂനുസ് വടകരമുക്ക്, എല്‍.കെ.ഇബ്രാഹിം, സി.എ ഇബ്രാഹിം എതിര്‍ത്തോട്, ഇബ്രാഹിം മണിയനൊടി , സുബൈര്‍ മാര, അഷ്‌റഫ് പടന്ന, ഖാദര്‍ മൊഗ്രാല്‍, അബ്ദുള്‍ റഹ്്മാന്‍ ഹാജിവളപ്പ്, പി.ഡി.എ റഹ്്മാന്‍, അന്‍വര്‍ ഓസോണ്‍, സഹീദ് എസ്.എ കൊവ്വല്‍ അബ്ദുല്‍ റഹ്്മാന്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി കൂളിയാങ്കല്‍, മന്‍സൂര്‍ മല്ലത്ത്, ഷബീര്‍ തുരുത്തി, ഷാഫി ചേരൂര്‍, കെ.എം.കെ അബ്ദുല്‍ റഹ്്മാന്‍ ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments