
ബെംഗളൂരു (www.evisionnews.co) മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശ് ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ട് ഒന്നിലധികം സ്ഥലങ്ങളില്‍ വന്‍ റെയ്ഡ് നടന്നിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചവരില്‍ പേഴ്‌സണ്ല്‍ സ്റ്റാഫ് ഉണ്ടായിരുന്നില്ലെന്ന് നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയുടെ പിന്നിലുള്ള കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
റെയ്ഡിനിടെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം മൃദുവായി സംസാരിക്കുന്ന ആളായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് എനിക്കറിയില്ല. ഇത് സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്ന് പരമേശ്വര പറഞ്ഞു.
പരമേശ്വരയുമായും കൂട്ടാളികളുമായും ബന്ധമുള്ള ബെംഗളൂരു, തുമകുരു എന്നിവിടങ്ങളിലെ 30 ലധികം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4.25 കോടി രൂപ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ബെംഗളൂരു യൂണിവേഴ്സിറ്റി കാമ്പസിലെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments