കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12ലക്ഷം രൂപ ചെലവില്‍ ജി.യു.പി.എസ് തെക്കില്‍ വെസ്റ്റ് സ്‌കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാട്ടുകാരുടെയും ജനപ്രതിധിനികളുടെയും സാന്നിധ്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹലീമ ഷിനൂന്‍ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ്‌റൂം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴിസണ്‍ ആയിഷ സഅദുള്ള, മെമ്പര്‍ താഹിറ താജുദ്ധീന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ധിന്‍ തെക്കില്‍, സി.എം ഷാസിയ, മെമ്പര്‍ ആസിയ എം മുഹമ്മദ്, ടി.എന്‍ അഹമ്മദ്, ഗിരിജ, പിടിഎ പ്രസിഡന്റ് ടി.ടി മജീദ്, മദര്‍ പിടിഎ പ്രസിഡന്റ്് പ്രിയ, ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ സംബന്ധിച്ചു.
Post a Comment
0 Comments