Type Here to Get Search Results !

Bottom Ad

15 മാസത്തിനിടെ നാലു സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ചു: മൂന്നുപേര്‍ മരിച്ചത് ഒരേ സ്ഥലത്ത്


കേരളം (www.evisionnews.co): കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംഗ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍ ഇവിടെനിന്ന് 300മീറ്ററോളം മാറി മരത്താക്കരയിലും അപകടത്തില്‍ മരിച്ചു.

പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, ആനന്ദന്‍, സുധാകരന്‍ എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ മരിച്ചത് ഉണ്ണികൃഷ്ണന്‍ (46) ആണ്. ശനിയാഴ്ച അര്‍ധരാത്രിയാണ് ഇയാള്‍ അപകടത്തില്‍ മരിച്ചത്. വീട്ടിലേക്ക് നടന്നുവരുമ്‌ബോള്‍ പുഴമ്ബള്ളം ജംങ്ഷനില്‍ വെച്ച് ബൈക്കിടിച്ച ഉണ്ണികൃഷ്ണന്‍ ഉടന്‍ തന്നെ മരിച്ചു. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചങ്ങരംകുളം സ്വദേശി വിഷ്ണുവിന്റേത് സാരമായ പരിക്കാണ്.

ഇതേ ജംഗിഷനിലാണ് ജൂലായില്‍ ഉണ്ണികൃഷ്ണന്റെ അനുജന്‍ ശ്രീനിവാസന്‍ (41) കാറിടിച്ച് മരിച്ചത്. ഇതിനു തൊട്ട് മുമ്പ് ഇവിടെ നടന്ന അപകടത്തില്‍ ഉണ്ണികൃഷ്ണന്റെ മറ്റൊരു സഹോദരന്‍ ആനന്ദന്‍ (44) മരിച്ചു. രാത്രി നടന്നു വരുമ്‌ബോഴാണ് ഇവരെല്ലാം അപകടത്തില്‍പ്പെട്ടത് എന്നതും അമ്പരപ്പുളവാക്കുന്നു. ഇവരുടെ മൂത്തസഹോദരന്‍ സുധാകരന്‍ (48) മരിച്ചിട്ട് 15മാസമെ ആയിട്ടുള്ളൂ. മരത്താക്കരയില്‍ ബസിടിച്ചാണ് സുധാകരന്‍ മരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad