കേരളം (www.evisionnews.co): സി.പി.എമ്മുകാരുടെ ഒരു വോട്ടുപോലും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ബി.ജെ.പിയും സി.പി.ഐ.എമ്മുമായി ഒരു രഹസ്യധാരണ ഇല്ലെന്നും കുമ്മനം രാജശേഖരന്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പി- സി.പി.എം രഹസ്യധാരണ ഉണ്ടെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുമ്മനം. സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്ത് കിടക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. കൂട്ടുകച്ചവടം നടത്തുന്നത് ആരൊക്കെയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്.
വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി. മുരളീധരന്‍ അല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുരളീധരന്‍ എന്റെ പേര് വെട്ടിയെന്ന് പറയുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Post a Comment
0 Comments