കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള ജില്ലാ സഹകരണാസ്പത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരു രാംനഗറിലെ രാജു- ശോഭ ദമ്പതികളുടെ മകനും രാംനഗറില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയുമായ രാജശേഖര്‍ (17) ആണ് മരിച്ചത്. രാജശേഖറിനൊപ്പമുണ്ടായിരുന്ന ആരിക്കാടി ഓള്‍ഡ് റോഡില്‍ താമസക്കാരനും മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിയുമായ ജിതേഷ്(19), എതിരെവന്ന ബൈക്കിലുണ്ടായിരുന്ന പെര്‍വാട് കടപ്പുറം സ്വദേശികളായ ആസിഫ്, ഹബീബ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവരും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment
0 Comments