കൊച്ചി (www.evisionnews.co): പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കേസ് ഡയറി സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറയുന്നതുകൊണ്ടു മാത്രം വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്തെന്നും എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. അപ്പീല്‍ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ശരിയായ അന്വേഷണം നടത്തിയോ എന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത്. കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി. കേസില്‍ സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ വിട്ടുവീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.
Post a Comment
0 Comments