ദേശീയം (www.evisionnews.co): ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെയെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനെ തുടര്‍ന്നാണ് ബോബ്ഡെയെ തെരഞ്ഞെടുത്തത്.
ഗൊഗോയിക്ക് ശേഷമുള്ള മുതിര്‍ന്ന ജഡ്ജിയാണ് ബോബ്ഡെ. നവംബര്‍ 18നാണ് ബോബ്ഡെ ചുമലയേല്‍ക്കുക. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും.2000ലാണ് ജസ്റ്റിസ് ബോബ്ഡെ മഹാരാഷ്ട്ര ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. തുടര്‍ന്ന് 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലില്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷണ സമിതിയില്‍ ജസ്റ്റിസ് ബോബ്ഡെയുമുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. അയോധ്യ കേസ് വാദം കേള്‍ക്കുന്ന ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലും അംഗമാണ് ജസ്റ്റിസ് ബോബ്ഡെ.
Post a Comment
0 Comments