സുള്ള്യ (www.evisionnews.co): ജാല്‍സൂരില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. മടിക്കേരി കൊട്ടുമ്പടി സ്വദേശികളായ ഹുസൈനാര്‍ ഹാജി, മക്കളായ ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, ഹാരിസ്, ഉമറുല്‍ ഫാറൂഖ് എന്നിവരാണ് മരിച്ചത്.
മംഗളൂരുവില്‍ നിന്നും തിരിച്ച് മടിക്കേരിയിലേക്ക് പോവുകയായിരുന്നു സ്വിഫ്റ്റ് കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പിതാവിനെ മംഗളൂരു ആസ്പത്രിയില്‍ കൊണ്ടുപോയി മടങ്ങുംവഴിയാണ് അപകടം. ഹുസൈനാര്‍ ഹാജി, മക്കളായ ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, ഹാരിസ് എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഉമറുല്‍ ഫാറൂഖിനെ ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ സുള്ള്യ ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Post a Comment
0 Comments