
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേരള ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണ നാളെ കാസര്‍കോടെത്തും. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ജില്ലാ പൊലീസ് മേധാവി മഞ്ചേശ്വരം മണ്ഡലം വരണാധികാരി നോഡല്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് അദ്ദേഹം ചര്‍ച്ച നടത്തും. കലക്ടറേറ്റ് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഇലക്ഷന്‍ വെയര്‍ഹൗസ് പുതിയ കെട്ടിടം ശിലാസ്ഥാപനവും നിര്‍വഹിക്കും.
Post a Comment
0 Comments