ന്യൂദല്‍ഹി (www.evisionnews.co): ഐ.എന്‍.എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ഡയറക്ട്രേറ്റിന് അനുമതി. സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ജയിലില്‍ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി നല്‍കിയത്. ചോദ്യം ചെയ്ത ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി ദല്‍ഹി കോടതിയോട് നേരത്തെ ഇ.ഡി അനുമതി തേടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു
പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ദല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.

Post a Comment
0 Comments