കാസര്‍കോട് (www.evisionnews: ചെര്‍ക്കള ബേവിഞ്ചയില്‍ 17വര്‍ഷം മുമ്പ് പൊതുമരാമത്ത് കരാറുകാരന്‍ ടി. അബ്ദുല്‍ റഹ്മാനെ കഴുത്തറുത്ത് കൊന്ന കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഒരാളെ ചോദ്യം ചെയ്തു. കേസില്‍ ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കരുതുന്ന 36കാരനായ യുവാവിനെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കാസര്‍കോട് നഗരസഭാ പരിധിയിലെ ഒരു യുവാവാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് സംശയം. എന്തിന് ഈ കൃത്യം ഏല്‍പ്പിച്ചുവെന്നും ആരാണ് ഇതിന് പിന്നില്‍ എന്നുമൊക്കെ കണ്ടെത്തേണ്ടതുണ്ട്. അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തുന്നില്ല. കൊലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായതായാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
2002 സെപ്തംബര്‍ 25ന് രാത്രിയോ 26ന് പുലര്‍ച്ചെയോ ആണ് അബ്ദുല്‍ റഹ്മാൻ ബേവിഞ്ചയിലെ ഇരുനില വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടത്.
Post a Comment
0 Comments