മഞ്ചേശ്വരം (www.evisionnews.co): ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു. മണ്ണംകുഴിയിലെ പരേതനായ സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്്‌ലിയാരുടെ മകന്‍ റഷീദ് മുസ്്‌ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവാഴ്ച റഷീദും കുടുംബവും വീടുപൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്തു പെട്ടിയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. വീട്ടിലെ രണ്ട് അലമാരകള്‍ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന കല്ല് വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തി. അഞ്ചുവര്‍ഷം മുമ്പ് ഇതേവീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു

Post a Comment
0 Comments