കാസര്‍കോട് (www.evisionnews.co): 60-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഡിജിറ്റല്‍ പ്രചാരണോദ്ഘാടനവും സബ് കമ്മിറ്റി യോഗവും എം.കെ.എച്ച് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ പട്ടുവത്തില്‍ മൊയ്തിന്‍ കുട്ടി ഹാജി നിര്‍വഹിച്ചു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
പ്രചാരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പോസ്റ്റര്‍ മത്സരം പ്രമോ വീഡിയോ മത്സരത്തിന്റെ പ്രഖ്യപനവും നടന്നു.
പ്രചാരണ പരിപാടികള്‍ ജനറല്‍ കണ്‍വീനര്‍ ജിജി തോമസ് വിശദികരിച്ചു. സുധ, പി.പി വേണുഗോപാല്‍, പ്രവീണ്‍ കുമാര്‍, ഷാജി കെ.എ, റഫീഖ് കേളോട്ട്, റിട്ടാസ് സി.ടി, നാരായണന്‍ ഇ.വി സിന്ധു, സുബിന്‍ ജോസ്, വി.എന്‍ പ്രസാദ്, ബഷീര്‍ കുശാല്‍, മനോജ് കുമാര്‍, സുരേഷ് കുമാര്‍, പ്രഭാകരന്‍ സംസാരിച്ചു. പി. രതീഷ് കുമാര്‍ സ്വാഗതവും സമീല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments