ഉപ്പള (www.evisionnews.co): പ്രധാനമുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇന്ന് ഉപ്പളയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിജയവിളംബരമായി മാറി. ഉപ്പള മരിക്കെ പ്ലാസയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. പി.ബി അബ്ദുല്‍ റസാഖ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യു.ഡി എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുമെന്ന് കണ്‍വെന്‍ഷന്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി മാരായരാജ് മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍, എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, പി.കെ. ബഷീര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കല്ലായി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറിമാരായ വി.എ നാരായ
ണന്‍, കെ. നീലകണ്ഠന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ മുന്നണി നേതാക്കളായ ഹരീഷ് ബി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍ (ആര്‍.എസ്.പി) അഡ്വ.കെ.എ. ഫിലിപ്പ്, ജോര്‍ജ് വടകര, നാഷണല്‍ അബ്ദുല്ല (കേരള കോണ്‍ഗ്രസ് ജെ), വി. കമ്മാരന്‍ (സി.എം.പി), കുര്യാക്കോസ് പ്ലാപറമ്പില്‍ (കേരള കോണ്‍ഗ്രസ് എം), അഡ്വ.റാം മോഹന്‍ (ഫോര്‍വേര്‍ഡ് ബ്ലോക്ക്), എം.എച്ച് ജനാര്‍ദ്ദന (ജനതാദള്‍ യു) എന്നിവര്‍ പ്രസംഗിച്ചു.

Post a Comment
0 Comments