Type Here to Get Search Results !

Bottom Ad

പിലിക്കോട് എസ്.എഫ്.ഐ അക്രമം: യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയില്‍


തൃക്കരിപ്പൂര്‍ (www.evisionnews.co): എം.എസ്.എഫ്- കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ക്ക്് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. എം. ഫുഹാദ് (17), എ.പി അദ്‌നാന്‍ (17), സി.സി റിസ്‌വാന്‍ (16), വികെപി ജംഷീദ് (16), എം.ബി ശഹബാസ് (16), എം.പി ആദര്‍ശ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

പിലിക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്- കെ.എസ്.യു സഖ്യം രണ്ടു സീറ്റുകളില്‍ ജയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. രാവിലെ ഒമ്പതോടെ സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ എം. ഫുഹാദ് (17), എ.പി അദ്‌നാന്‍ (17) എന്നിവര്‍ മര്‍ദനത്തിനിരയായത്. സ്‌കൂളിന്റെ തെക്കുവശത്തെ ഗെയിറ്റിന് സമീപത്ത് ഇതുപതിലേറെ വരുന്ന സംഘം തടഞ്ഞുനിറുത്തി കൂട്ടമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനം സഹിക്കവയ്യാതെ കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പതിനൊന്നര മണിയോടെ ഇന്റര്‍വെല്‍ സമയത്തും സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വെച്ച് വീണ്ടും അക്രമമുണ്ടായി. ഒരു മണിയോടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സി.സി റിസ്‌വാന്‍ (16), വികെപി ജംഷീദ് (16), എംബി ശഹബാസ് (16), എം.പി ആദര്‍ശ് ( 16) എന്നിവരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് ബൈക്കുകളിലെത്തിയ പത്തോളം വരുന്ന സംഘം റോഡില്‍ തടഞ്ഞു നിറുത്തിമര്‍ദ്ദിച്ചത്. എസ്എഫ്‌ഐയുടെ അസഹിഷ്ണുത നിറഞ്ഞ അക്രമ രാഷ്ടീയത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ മണിയനൊടി, വി.പി.പി ശുഹൈബ്, സൈഫുദ്ദീന്‍ തങ്ങള്‍, മുസഫിര്‍, മിസ്ഹബ്, സുംറത്ത്, അല്‍ഹസ്, ഇബ്രാഹിം, മഷ്ഹൂദ് നേതൃത്വം നല്‍കി.

എസ്.എഫ്.ഐ അക്രമത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad