കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഐക്യവേദിയുടെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മുറ്റത്തൊരു പൂക്കളം മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും കുടുംബ സൗഹാര്‍ദ സംഗമവും നടത്തി. സ്പാര്‍ക്ക്ള്‍ പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ അബു തായി അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ്.ഐ മെല്‍ബിന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍, അബ്ദുല്ല പടിഞ്ഞാര്‍, ഖന്ന അബ്ദുല്ല കുഞ്ഞി, ലത്തീഫ് ചെമ്മനാട്, ഖാദര്‍ അബ്ദുല്ല മുഗു, ഹമീദ് കാവില്‍, സലാം കുന്നില്‍, സിദ്ദീഖ് ഒമാന്‍, സഫ്‌വാന്‍ പാണ്ടികശാല സംസാരിച്ചു.
ഉദുമ കൊക്കാല്‍ പരിയാരം മേഘനിവാസിലെ കെ. മനോജ് കുമാര്‍ ഒന്നാം സ്ഥാനവും വിദ്യാഗര്‍ പി.എം ഹൗസിലെ ഫൗസിയ മൊയ്തീന്‍ രണ്ടാം സ്ഥാനവും കടപ്പുറം പൂജാലയത്തിലെ വിനീന വിജയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം ഡയറക്ടര്‍ സലീം അത്തിവളപ്പില്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ മധു കരകടവത്ത് നന്ദിയും പറഞ്ഞു.

Post a Comment
0 Comments