Type Here to Get Search Results !

Bottom Ad

ഗുരുവിനോടൊപ്പം സ്‌നേഹാദരവ് പരിപാടി സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ശാഖാ തലങ്ങളില്‍ ദേശീയ അധ്യാപക ദിനത്തില്‍ 'ഗുരുവിനോടൊപ്പം എന്ന സ്‌നേഹാദരവ് പരിപാടി സംഘടിപ്പിച്ചു. കാക്കടവ് അരിയങ്കല്ല് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കാസിം മൗലവി, മുത്തലിബ് മൗലവി, മൊയ്തീന്‍ കുട്ടി മൗലവി, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അച്ചുദന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.

സംഗമത്തില്‍ റെയിഞ്ച് പ്രസിഡന്റ് സയ്യിദ് സഫിയുള്ളാഹി ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ശാഖാ പ്രസിഡന്റ് ഹാരിസ് ദാരിമി അധ്യക്ഷത വഹിച്ചു. ജില്ലാ എസ്‌കെഎസ്എസ്എഫ് വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് ഉദ്ഘാടനം ചെയ്തു. സയ്യിദ് സഫിയുള്ളാഹില്‍ ജമലുല്ലൈലി തങ്ങള്‍, എസ്‌വൈഎസ് പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കുഞ്ഞി, റെയിഞ്ച് സെക്രട്ടറി മുനീര്‍ മൗലവി, ഖലീല്‍ എ.കെ സ്‌നേഹോപഹാരം നല്‍കി. അലി അശ്കര്‍ മൗലവി, ആശിഖ് പിപിസി, അബ്ദുല്‍ ഖാദര്‍ വാഫി, ശിഹാബ് ബാഖവി, ശിഹാബ് പിപിസി, ശുഹൈബ് ഏജി, കെ.കെ ശാഹു ഹാജി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad