
ദേശീയം (www.evisionnews.co): എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കേസെടുത്തു. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ കുംഭക്കോണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ശരത് പവാറിനെ കൂടാതെ മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറും കേസില്‍ പ്രതിയാണ്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം ബാക്കി നില്‍ക്കേയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍.സി.പിയുടെ പ്രമുഖ നേതാക്കള്‍ കേസില്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാരവാഹികളായ അജിത്ത് പവാറിനും മറ്റുള്ള എന്‍.സി.പി നേതാക്കള്‍ക്കുമെതിരെ നേരത്തെ ബോംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രാ പൊലീസ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരുന്നു. 2007- 2011 കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ മഹാരാഷ്ട്രാ സഹകരണ ബാങ്കിന് 1000കോടി കടമുണ്ടാക്കിയെന്നാണ് കേസ്.
Post a Comment
0 Comments