
മുംബൈ (www.evisionnews.co): പാക് അധീന കശ്മീര്‍ ഉണ്ടാവാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണെന്ന് വിമര്‍ശിച്ച് അമിത് ഷാ. 1947ല്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുമ്പോഴാണ് നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് പാക് അധീന കശ്മീര്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലായിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ നിലവില്‍ വരില്ലായിരുന്നു. നെഹ്റുവിനു പകരം പട്ടേല്‍ കൈകാര്യം ചെയ്യുമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ആണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് എല്ലാം ഇന്ത്യയുടെ ഭാഗമാകുമായിരുന്നു.’- അമിത് ഷാ പറഞ്ഞു.
Post a Comment
0 Comments