
കേരളം (www.evisionnews.co): പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ആദിവാസി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ കടന്നുകളഞ്ഞതായി പരാതി. വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകര്‍ ഒറ്റാക്കാക്കിപോയത്. വാര്‍ഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ടാം വര്‍ഷ ബി.എ എക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിനിക്ക് അസുഖം മൂര്‍ഛിച്ചത്. അട്ടപ്പാടിയിലെ ദാസനൂരിലെ സിക്കിള്‍സന്‍ അനീമയയുള്ള വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം അധികമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോയി. ഹോസ്റ്റല്‍ വാര്‍ഡനും മറ്റെരു അധ്യാപികയും ഒരു വിദ്യാര്‍ത്ഥിനിയുമാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്.
രോഗിയോടെപ്പം നില്‍ക്കാന്‍ തയാറായ പെണ്‍കുട്ടിയെ പോലും വാര്‍ഡന്‍ അതിന് അനുവദിച്ചിലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അവശയായ വിദ്യാര്‍ത്ഥിനി സഹായത്തിന് ആരുമില്ലാതെ മണികൂറുകളോളം മെഡിക്കല്‍ കോളജില്‍ ഒറ്റക്ക് കഴിഞ്ഞു. എന്നാല്‍ രാത്രി തന്നെ വൈസ് പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ത്ഥിനികളും ആശുപത്രിലെത്തിയെന്നാണ് കോളജിന്റെ വിശദീകരണം. ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി.
Post a Comment
0 Comments