കാസര്‍കോട് (www.evisionnews.co): മാതാവിനെ കുത്തിക്കൊന്ന കേസില്‍ മകനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (60)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനില്‍ കുമാര്‍ (38) കുറ്റക്കാരനെന്ന് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി.കെ നിര്‍മല കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിക്കന്നത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. കുമ്പള ബസ് സ്റ്റാന്റിനടുത്ത് നടപ്പാതയില്‍ വെച്ച് നട്ടുച്ച സമയത്താണ് പത്മാവതിയെ മകന്‍ അനില്‍ കുമാര്‍ കുത്തിക്കൊന്നത്. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Post a Comment
0 Comments