കാഞ്ഞങ്ങാട് (www.evisionnews.co): മദ്യപിച്ച് ലക്കുകെട്ട ഓട്ടോക്കാരന്‍ അരമണിക്കൂറോളം മീന്‍ വണ്ടി തടഞ്ഞിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ കോട്ടച്ചേരിലാണ് സംഭവം. മീന്‍ചന്തയില്‍ നിന്നും ഒഴിഞ്ഞ മീന്‍ ബോക്‌സ് എടുത്തു മടങ്ങുകയായിരുന്ന കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള മീന്‍ ലോറിയെ ചന്തയിലേക്കുള്ള റോഡിന്റെ പ്രവേശന കാവടത്തില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് തടസം സൃഷ്ടിക്കുകയായിരുന്നു.
മീന്‍വണ്ടിയിലെ ജീവനക്കാരന്‍ ഇറങ്ങിവന്ന് ഓട്ടോക്കാരന്റെ കാലു പിടിച്ച് അപേക്ഷിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് പരിസരവാസികള്‍ ഇടപെടുകയും പിറകോട്ടെടുപ്പിച്ച ശേഷം മീന്‍ലോറിയെ കടത്തിവിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ കനത്ത പിഴയും ലൈസന്‍സ് റദാക്കുന്നതടക്കം പുതിയ നിയമം പ്രാബല്യത്തിന് വന്ന സാഹചര്യത്തിലാണ് നഗരത്തില്‍ ഈ അഴിഞ്ഞാട്ടം.

Post a Comment
0 Comments