മുളിയാര്‍ (www.evisionnews.co): പൊവ്വല്‍ കോട്ടയുടെ സംരക്ഷണത്തിന്റെ പേരില്‍ ഉദുമ എം.എല്‍.എയുടെ മകനെയടക്കം അവിഹിതമായി ജോലിക്ക് നിയമിച്ച നടപടി സ്വജനപക്ഷപാതമാണെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കൗണ്‍സില്‍ യോഗം ആരോപിച്ചു. പൊവ്വല്‍ കോട്ട 33.5ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചെങ്കിലും നിലവില്‍ കാടുകയറി നശിക്കുന്ന സ്ഥിതിയിലാണ്. കോട്ട പരിപാലനത്തിനായി നിയമിച്ച ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ശ്രീധരന്‍ എന്നിവര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അനധികൃത നിയമനം നേടിയതല്ലാതെ കോട്ടയിലെത്താറില്ല.
വന്‍ തുകയാണ് ഇവര്‍ മാസ ശമ്പളമായി ബാങ്ക് അക്കൗണ്ട് വഴി കൈപറ്റുന്നത്. ആര്‍ക്കിയോളജി വകുപ്പിന് ജില്ലയില്‍ ഓഫീസില്ല. മേഖലാ ഓഫീസ് കോഴിക്കോട്ടും ഡയറക്ടറേറ്റ് തിരുവനന്ത പുരത്തുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പൊവ്വല്‍ കോട്ടയിലെ ജീവനക്കാരുടെ സേവനം പരിശോധി ക്കാന്‍ വഴിയില്ലാത്തതാണ് ജോലി ചെയ്യാതെ പണം കൈപറ്റുന്നത് എളുപ്പമാക്കുന്നത്. നിരവധി അഭ്യസ്ഥവിദ്യരായ യുവാക്കള്‍ തൊഴിലിനായി കാത്തിരിക്കുമ്പോള്‍ നടത്തിയ പിന്‍വാതില്‍ നിയമനം റദ്ദുചെയ്യണ മെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ്് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മൂസ ബി ചെര്‍ക്കള, എ.ബി ഷാഫി, ഖാലിദ് ബെള്ളിപ്പാടി, ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, ബി.എം അബൂബക്കര്‍, മന്‍സൂര്‍ മല്ലത്ത്, എം.എസ് ഷുക്കൂര്‍ പ്രസംഗിച്ചു. എം. അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് കൊള്‍ച്ചപ്പ്, ഷഫീക്ക് മൈക്കുഴി, മറിയുമ്മ അബ്ദുല്‍ കാദര്‍, അബ്ദുല്ല ബാങ്കോക്ക്, മാഹിന്‍ മുണ്ടക്കൈ, അബൂബക്കര്‍ ചാപ്പ, കെ. മുഹമ്മദ് കുഞ്ഞി, എ.പി ഹസൈനാര്‍, നബീസ, ജസീല, ആസിയ, റുഖിയ, ബി.എം ഹാരിസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments