തൃശൂര്‍ (www.evisionnews.co): മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. രാജന്റ മരുമകനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാത്രി 12മണിക്കായിരുന്നു സംഭവം. രാജന്റെ വീടിന് മുമ്പില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്.
രാജന്റെ വീടിന് മുമ്പിലുള്ള വര്‍ണ തിയേറ്ററിലെ പാര്‍ക്കിംഗ് ആണ് തര്‍ക്കത്തിന് കാരണമായത്. തിയേറ്ററിലെ പാര്‍ക്കിംഗ് ആണ് തര്‍ക്കത്തിന് കാരണമായത്. തിയേറ്ററിലെ പാര്‍ക്കിംഗ് സ്ഥലം നിറഞ്ഞാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് രാജന്റെ വീടിന് സമീപത്തായിരുന്നു. ഇത് സംബന്ധിച്ച് നേരത്തേ രാജന്‍ തിയേറ്റര്‍ നടത്തിപ്പുകാരനുമായി സംസാരിച്ചിരുന്നെങ്കിലും ഇന്നലെ ഇത് സംബന്ധിച്ച സംസാരം വാക്കേറ്റത്തിലെത്തി.
തുടര്‍ന്ന് രാത്രി 12മണിയോടെ എത്തിയ അക്രമികള്‍ രാജനെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. വീട്ടില്‍ വെച്ചുതന്നെ രാജന്‍ മരിക്കുകയായിരുന്നു. രാജന്റെ മരുമകന്‍ വിനുവിന് ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിയേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments