ദുബൈ (www.evisionnews.co): ലക്കി സ്റ്റാര്‍ ഗള്‍ഫ് മെമ്പര്‍മാരുടെ വിവാഹ ധനസഹായം ലക്കി സ്റ്റാര്‍ യു.എ.ഇ ജനറല്‍ സെക്രട്ടറി സമീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖനും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവത്തകനുമായ ഷാബിര്‍ നെല്ലിക്കുന്നിന് കൈമാറി. ലക്കി സ്റ്റാര്‍ ഗ്രുപ്പില്‍ നടത്തിയ ധനസമാഹരണത്തില്‍ കുവൈറ്റിലുള്ള സ്‌നേഹനിധികളായ മെമ്പര്‍മാരും ശബാബ് എമിറേറ്റ്‌സ് മെമ്പര്‍മാരും പങ്കാളികളായി.
ചടങ്ങില്‍ സീനിയര്‍ മെമ്പര്‍മാരായ എം.കെ അസീസ്, എ.കെ സാലി, അബ്ദുല്‍ റഹിമാന്‍ എറമു, സി.എ റസാഖ്, കെ. ഷാഫി, ബഷീര്‍. അല്‍ഐന്‍, അബൂബക്കര്‍. അല്‍ഐന്‍, അഷ്‌റഫ് അലി, അസ്‌കര്‍ അലി തുടങ്ങിയ ഗള്‍ഫ് മെമ്പര്‍മാരും പൗരപ്രമുഖന്‍ ആരിഫ് ഫിദ, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല ഗുരുക്കള്‍ സംബന്ധിച്ചു

Post a Comment
0 Comments