ചെറുവത്തൂര്‍ (www.evisionnews.co): ആക്രിസാധനങ്ങളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായികള്‍ക്കും പരിക്കേറ്റു. ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. തമിഴ്നാട് സ്വദേശികളായ പപ്പു (27), രാജു (26), പ്രസാദ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവത്തൂര്‍ കുഴിഞ്ഞൊടിയില്‍ നിന്ന് ആക്രിസാധനങ്ങളുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Post a Comment
0 Comments