മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സെന്റര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-10 വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച യങ് ചാലഞ്ചേര്‍സ് ക്ലബ് ജൂനിയര്‍ താരം അഹമ്മദ് അഫ്ഹാമിന് കുന്നില്‍ യംങ് ചാലഞ്ചഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രൗഢമായ സ്വീകരണം നല്‍കി. മിറാക്കിള്‍ കമ്പാര്‍ അക്കാദമിയില്‍ പരിശീലനം നേടിയ അഫ്ഹാം കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മികച്ച മുന്നേറ്റമാണ് നടത്തിയത്. ആകെ ഒമ്പത് ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായും എമര്‍ജിങ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ട് നാടിന് അഭിമാനമായി മാറിയ അഹമ്മദ് അഫാഹാമിന്‍ ക്ലബ് ഫുട്‌ബോള്‍ കിറ്റും നല്‍കി.
ചടങ്ങില്‍ മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ എം.എ നജിബ് സ്‌നേഹോപഹാരം നല്‍കി. അംസു മേനത്ത് ഫുട്‌ബോള്‍ കിറ്റ് നല്‍കി. സഫ്വാന്‍ കുന്നില്‍, നിസാര്‍ കുന്നില്‍, മഷ്മൂദ്, ജാസിര്‍, ഷഫീഖ്, നൗഫല്‍, ഇര്‍ഫാന്‍ കുന്നില്‍, അസീര്‍ മഠത്തില്‍, ജനറല്‍ സെക്രട്ടറി ഇ.കെ സിദ്ദീഖ് പ്രസംഗിച്ചു.

Post a Comment
0 Comments