Type Here to Get Search Results !

Bottom Ad

വ്യാപാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലംഗ സംഘം അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. അണങ്കൂര്‍ സ്വദേശി സാബിത്ത് (32), കൊല്ലമ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് റിയാസ് (30), അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് അഷ്റഫ് (24), പുളിക്കൂര്‍ പള്ളത്തെ ഹബീബ് (25) എന്നിവരെയാണ് കാസര്‍കോട് സി.ഐ മധുസൂദനന്‍, എസ്.ഐ പി നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുതിയ ബസ് സ്റ്റാന്റിന് സമീപം അറസ്റ്റു ചെയ്തത്.

പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ വ്യാപാരിയുടെ അടുക്കലേക്ക് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ അയക്കുകയും പിന്നീട് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും രണ്ടു തവണകളായി വ്യാപാരിയില്‍ നിന്നും 25,000രൂപ വീതം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പണം തരാമെന്ന് പറഞ്ഞ് സംഘത്തെ വിളിച്ചുവരുത്തി പോലീസ് നടത്തിയ സമര്‍ത്ഥമായ ഇടപെടലിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad