കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ മാത്രം പഠിക്കുന്ന കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിനോട് കാഞ്ഞങ്ങാട് നഗരസഭാ കാണിക്കുന്ന അവഗണനക്ക് കനത്തവില നല്‍കേണ്ടി വരുമെന്നും സംഭവം മുസ്ലിം ലീഗ് കൗണ്‍സിലറുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം വിലപോവില്ലെന്നും കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളിനെയും നഗരസഭാ ആദരിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ കൗണ്‍സിലറുടെ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിനെ മാത്രം തഴഞ്ഞത് നഗരസഭാ ചെയര്‍മാന്റെ രാഷ്ട്രീയ പകപോക്കലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവിയും പറഞ്ഞു.

Post a Comment
0 Comments