കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മണ്ഡലത്തില്‍ സി.പി.എം ശങ്കര്‍റൈയെ സ്ഥാനാര്‍ത്ഥിയാക്കിയത് മുസ്ലിം ലീഗിന്റെ വിജയം ഉറപ്പിക്കാനെന്ന് യുവമോര്‍ച്ച നേതാവ് പി.ആര്‍ സുനില്‍. മണ്ഡലത്തില്‍ വിജയസാധ്യതയുള്ളയാളും മുന്‍ എം.എല്‍.എയുമായ സിഎച്ച് കുഞ്ഞമ്പുവിനെ മാറ്റി പുതുമുഖത്തെ ഇറക്കിയതിന് പിന്നില്‍ ബി.ജെ.പിയുടെ വിജയത്തില്‍ ഭയമുള്ളത് കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.
മഞ്ചേശ്വരത്ത് സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എയും വിജയ സാധ്യതയുള്ളയാളുമായ സി.എച്ച് കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാത്തത് ബി.ജെ.പിയുടെ വിജയം എങ്ങെനെയും തടയുകയെന്ന ലക്ഷ്യത്തോടെയാണ്. സി.എച്ച് കുഞ്ഞമ്പു മുസ്ലിം സമുദായത്തില്‍ ഏറെ സ്വാധീനമുള്ളയാളാണ്. മാത്രല്ല, ഏറ്റവും കൂടുതല്‍ വോട്ട് ലീഗില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തിയും കൂടിയാണ് അദ്ദേഹം. ഒരിക്കല്‍ മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുഞ്ഞമ്പു വിജയിച്ചത്. അന്ന് ലീഗ് വോട്ടാണ് കുഞ്ഞമ്പുവിന്റെ വിജയം ഉറപ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ ഇലക്ഷനില്‍ ലീഗ് വോട്ടുകള്‍ കുഞ്ഞമ്പുവിന് പെട്ടിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കുറി കുഞ്ഞമ്പു മത്സരിച്ചാല്‍ ബി.ജെ.പി വിജയം സുനിശ്ചിതമാണ് എന്നതില്‍ തര്‍ക്കമില്ലെന്നും അതുകൊണ്ടാണ് കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാതെ ബിജെപിയുടെ പരാജയം മതി എന്ന ലക്ഷ്യത്തോടെ സി.പി.എം കളിക്കുന്നത് സ്വന്തം ആദര്‍ശം ലീഗിന് മുന്നില്‍ പണയം വെയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പറയുന്നു.

Post a Comment
0 Comments