കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15പേര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെറുവത്തൂര്‍ കൊവ്വലിലെ സിദ്ധാര്‍ത്ഥന്റെ (17) പരാതിയിലാണ് കണ്ടാലറിയാവുന്ന 15ഓളം എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കോളജില്‍ ഇരുവിഭാഗം തമ്മില്‍ അക്രമമുണ്ടായത്. പുറത്തുനിന്നുള്ളവരും കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് എം.എസ്.എഫ് ആരോപണം.

Post a Comment
0 Comments