Type Here to Get Search Results !

Bottom Ad

തകര്‍ന്ന ദേശീയപാത: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സമരം തുടങ്ങി


കാസര്‍കോട് (www.evisionnews.co): ദേശീയപാതയുടെ ശോചനീയാവസ്ഥക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കം കുറിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച നിരാഹാര സമരം നാളെ രാവിലെ ഒമ്പത് മണിക്ക് സമാപിക്കും. മുസ്ലിംലീഗ് സംസ്ഥാന ട്രഷററും മുന്‍മന്ത്രിയുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പകപോക്കല്‍ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ശബ്ദ സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, സി. രതികുമാര്‍, അഡ്വ. സി.കെ ശ്രീധരന്‍, എം. സി ഖമറുദ്ദീന്‍, എ. അബ്ദുല്‍റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി ബഷീര്‍, എ. ഗോവിന്ദന്‍ നായര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, ജെറ്റോ ജോസഫ്, ഹരീഷ് നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, പി.എ അഷ്റഫലി, അഡ്വ. പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, ഗീതാകൃഷ്ണന്‍, ബാലകൃഷ്ണന്‍ പേരിയ, കെ.വി ഗംഗാധരന്‍, ടി.ഇ അബ്ദുല്ല, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad