Type Here to Get Search Results !

Bottom Ad

ബോളിവുഡ് നടി ഊര്‍മിള കോണ്‍ഗ്രസ് വിട്ടു


ദേശീയം (www.evisionnews.co): ബോളിവുഡ് നടി ഊര്‍മിള മണ്ടോത്കര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയില്‍ ചേര്‍ന്ന് അഞ്ചുമാസം പൂര്‍ത്തിയാവുന്ന വേളയിലാണ് ഊര്‍മിള കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍ കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിക്കകത്തെ ചെറുതും പ്രാധാന്യം അര്‍ഹിക്കാത്തതുമായ വഴക്കുകളെ ഒത്തുതീര്‍പ്പാക്കാന്‍ എന്നെ ഉപയോഗിക്കുന്നതല്ലാതെ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് ഊര്‍മിള വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. രാജിക്കത്ത് പി.സി.സി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് അയച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad