ദേശീയം (www.evisionnews.co): ഭക്ഷണം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തെരുവില്‍ കഴിയുന്ന ഇരുപത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഐ.പി പാര്‍ക്കിനടുത്തുവെച്ചാണ് യുവതി ബലാല്‍സംഗത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം. യുവതിയെ അവശനിലയില്‍ കണ്ട ആളുകള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് യുവതിയെ വൈദ്യപരിശോധനക്കയച്ചു. രണ്ടുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുവതിക്ക് വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കാന്‍ ആവുന്നില്ലെന്നും അവര്‍ മാനസികമായി തളര്‍ന്ന നിലയിലാണെന്നും പോലീസ് പറഞ്ഞു.
യുവതിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാറാ ഖാലേ ഖാന്‍ ബസ് സ്റ്റാന്‍ഡില്‍ കുറച്ചുദിവസങ്ങളായി യുവതി ഭിക്ഷ യാചിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ പറയുന്നു. നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് യുവതി. പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.

Post a Comment
0 Comments