Type Here to Get Search Results !

Bottom Ad

കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്ളത് ക്ഷേമ രാഷ്ട്രമെന്ന ലക്ഷ്യത്തിന് തടസം: രാജ്യത്തെ ജനാധിപത്യത്തെ ചോദ്യംചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്ത് അമിത് ഷാ രംഗത്ത്. മള്‍ട്ടി പാര്‍ട്ടി ജനാധിപത്യത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് അമിത് ഷായുടെ അവകാശവാദം. നമ്മുടെ രാഷ്ട്രനിര്‍മാതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യയെ നിര്‍മിക്കുന്നതിനും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്നതിനും മള്‍ട്ടി പാര്‍ട്ടി സംവിധാനം കാര്യക്ഷമമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്.

ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ക്ഷേമരാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് മള്‍ട്ടി പാര്‍ട്ടി സംവിധാനത്തിന്റെ ലക്ഷ്യം. എല്ലാവരും തുല്യരായ, തുല്യ അവസരമുള്ള രാഷ്ട്രം സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ രാഷ്ട്ര ശില്പികളുടെ ലക്ഷ്യം. 'പക്ഷേ സ്വാതന്ത്ര്യം നേടി 70വര്‍ഷത്തിനിപ്പുറം മള്‍ട്ടി പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം പരാജയപ്പെട്ടോയെന്ന ചോദ്യം ജനങ്ങളുടെ മനസില്‍ ഉയര്‍ന്നിരിക്കുകയാണ്. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യ നിര്‍മ്മിക്കാന്‍ മള്‍ട്ടി പാര്‍ട്ടി സംവിധാനം കൊണ്ട് സാധിച്ചോ?' അമിത് ഷാ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad