ചട്ടഞ്ചാല്‍ (www.evisionnews.co): തെക്കില്‍ പറമ്പ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദിനംപ്രതി ആശ്രയിക്കുന്ന ചട്ടഞ്ചാല്‍ മുനമ്പം തൂക്കുപാലം കൈവരികള്‍ തകര്‍ന്നു അപകടാവസ്ഥയില്‍. പാലം അടിയന്തിരമായി പുനരുദ്ധീകരിക്കണമെന്ന് യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ആവശ്യപ്പെട്ടു. അധികാരികള്‍ ഇനിയും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിപ്പ് നല്‍കി. ഹസന്‍ ബസരി ടി.ഡി, അബൂബക്കര്‍ കണ്ടതില്‍, അന്‍സാരി മാളിക, അബൂ മാഹിനാബാദ്, തമീം ടി.എ, അന്‍സാരി മീത്തല്‍, സാദിഖ് ആലമ്പാടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment
0 Comments