Type Here to Get Search Results !

Bottom Ad

നിഷ മത്സരിക്കില്ല: പാലയില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി



പാല (www.evisionnews.co): അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് എം സംസ്ഥാന അഡ്വ. സെക്രട്ടറി ജോസ് ടോം പുലിക്കുന്നേലിനെ പ്രഖ്യാപിച്ചു. ടോം ജോസിന്റെ പേര് യു.ഡി.എഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്. 

മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെമ്പര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കരിങ്ങോഴക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ജോസ് കെ മാണി യുഡിഎഫ് ഉപസമിതിയോട് പറഞ്ഞതായി കേരളാ കോണ്‍ഗ്രസ് നേതാവും പശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതി കണ്‍വീനറുമായ തോമസ് ചാഴിക്കാടന്‍ എം.പി അറിയിച്ചു. പി.ജെ ജോസഫ് സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടല്ല നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തതെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad