കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഏക പൊതു മേഖല വ്യവസായ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇ എം.എല്‍ കമ്പനിയില്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം മുടങ്ങി ഒമ്പത് മാസം കഴിഞ്ഞിരിക്കുകയാണെന്നും ഇതുകാരണം മുഴുവന്‍ തൊഴിലാളികളും പട്ടിണിയിലും ദുരിതത്തിലുമാണെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
ഭെല്‍ ഇ എം.എല്‍ കമ്പനി കൈയൊഴിയാന്‍ കേന്ദ്രം തീരുമാനിക്കുകയും കമ്പനി ഏറ്റെടുക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആയതിനാല്‍ ജില്ലയിലെ ഏക പൊതു മേഖല വ്യവസായ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും ഉല്പാദനം പുനരാംഭിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കെ.പി. കുഞ്ഞി കണ്ണന്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, എ. അബ്ദുല്‍ റഹ്്മാന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, എബ്രാഹാം തേനക്കര, കല്ലട്ര മാഹിന്‍ ഹാജി, ഹരീഷ് ബി. നമ്പ്യാര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, പി.കെ ഫൈസല്‍, സി. കമ്മാരന്‍, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദനന്‍, പി.വി. ബാലകൃഷ്ണന്‍, ബി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.എം കടവത്ത്, കരുണ്‍താപ്പ, ബി. സുകുമാരന്‍, അഡ്വ: രാജേന്ദ്രന്‍, മുനീര്‍ മുനമ്പം, കല്ലട്ര അബ്ദുല്‍ ഖാദര്‍, വി.കെ.പി ഹമീദലി, മഞ്ചുനാഥ ആള്‍വ, ടി.എ ചാക്കോ, വി.ആര്‍, വിദ്യാസാഗര്‍, നാഷനല്‍ അബ്ദുല്ല, ബാബു കദളിമറ്റം, പി.എ ബേബി, അഡ്വ: ഗോവിന്ദന്‍ നായര്‍ പ്രസംഗിച്ചു.

Post a Comment
0 Comments