
ദേശീയം (ww.evisionews.co): ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശനം നടത്തും. എന്‍.ആര്‍.സി പട്ടിക പുറത്തിറക്കിയ ശേഷം അമിത്ഷാ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.
വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡല്‍ ഏജന്‍സിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍. എട്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. കൌണ്‍സില്‍ യോഗശേഷം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും.
Post a Comment
0 Comments