കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- തലപ്പാടി ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ എന്‍.എച്ച് ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ദേശീയ പാതയിലെ ആളെ കൊല്ലും മരണകുഴികള്‍ ഉടന്‍ നികത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ കാസര്‍കോട് പുലിക്കുന്നിലെ ദേശീയപാത ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഗവ. സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് ജനപ്രതിനിധികള്‍ എത്തിയത്. രോഗികളുമായി മംഗളൂരുവിലെ ആസ്പത്രികളിലേക്കും മറ്റും പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യസര്‍വീസുകളെയും ദേശീയ പാതയിലെ പാതാളക്കുഴികള്‍ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് സര്‍ക്കാരിനും നാഷണല്‍ ഹൈവേ വിഭാഗത്തിനും താത്പര്യമെങ്കില്‍ മുസ്‌ലിം ലീഗിന് കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ പറഞ്ഞു. അനീതിക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ജില്ലാ ഭാരവാഹികളായ വി.പി അബ്ദുല്‍ ഖാദര്‍, അസീസ് മരിക്കെ, അബ്ബാസ് ഓണന്ത, എ.കെ ആരിഫ്, മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാഹുല്‍ ഹമീദ്, അസീസ് ഹാജി, ബി.എ മജീദ്, പുണ്ഡരീകാക്ഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫരീദ സക്കീര്‍, മുംതാസ് സമീറ പ്രസംഗിച്ചു. സൈഫുള്ള തങ്ങള്‍, എം. അബ്ദുല്ല മുഗു, ബി.എന്‍ മുഹമ്മദാലി, ബി.എം മുസ്തഫ, മുസ്തഫ ഉദ്യാവര്‍, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി മിയപദവ്, മുഹമ്മദ് ഉപ്പള, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, റസാഖ് ബാപ്പായിതോട്ടി, ഇ.കെ മുഹമ്മദ് കുഞ്ഞി, സിദ്ധിഖ് ഹാജി കണ്ഡിഗെ, സിദ്ധീഖ് ഒളമുഗര്‍,റഫീക്ക് കണ്ണൂര്‍ നേതൃത്വം നല്‍കി. നേതാക്കളും ജനപ്രതിനിധികളും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ട് നിവേദനങ്ങള്‍ നല്‍കി. സെപ്തംബര്‍ പത്തിന് മുമ്പായി മുഴുവന്‍ കുഴികളും അടക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ഉറപ്പുനല്‍കി.
Post a Comment
0 Comments