Type Here to Get Search Results !

Bottom Ad

സുന്നീ യുവജന സംഘം ഉദുമ മണ്ഡലം ആദര്‍ശ പാഠശാലയും അനുസ്മരണവും നടത്തി


ഉദുമ (www.evisionnews.co): അഹ്ലുസുന്നതി വല്‍ജമാഅത്തിന്റെ ആശയര്‍ദശങ്ങള്‍ പുതിയ തലമുറയില്‍ എത്തിക്കുന്നതിന് ആദര്‍ശ പാഠശാലയും പരേതരായ സമസ്ത കേന്ദ്ര മുശാവ അംഗങ്ങളായ എം.എ ഖാസിം മുസ്്‌ലിയാര്‍, എം.എം മുഹിയിദ്ധീന്‍ മുസ്്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുന്‍ ജില്ലാ പ്രസിഡന്റ്് മഹ്്മൂദ് ദാരിമി ബമ്പ്രാണ തുടങ്ങിയ പണ്ടിതന്‍മാരുടെ അനുസ്മരണവും സുന്നീ യുവജന സംഘം ഉദുമ മണ്ഡലം അഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ മദ്രസ ഹാളില്‍ നടത്തി. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ്് സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി യമാനി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കര്‍മ പദ്ധതി വിശദീകരിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി വിഷയമവതരിപ്പിച്ചു. എസ്‌വൈഎസ് ജില്ലാ സെക്രട്ടറി ഹംസത്തു സഅദി ബോവിക്കാനം അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജില്ല ഓര്‍ഗനയിസിംഗ് സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ചട്ടഞ്ചാല്‍ ജമാഅത്ത്് പ്രസിഡന്റ്് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, സെക്രട്ടറി നാസര്‍ പുത്തിരി, മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് താജുദ്ദീന്‍ ചെമ്പിരിക്ക, ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം, എ.ബി ഷാഫി, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ബി.കെ ഹംസ ആലൂര്‍, ബഷീര്‍ പള്ളങ്കോട്, എം.എം ഹനീഫ് ഹാജി മേല്‍പറമ്പ്, അബൂബക്കര്‍ ഉദുമ, ഹമീദ് കുണിയ, ഖാദര്‍ കണ്ണമ്പള്ളി, ഫോറിന്‍ മുഹമ്മദ് കുഞ്ഞി, സലാം നയീമി മുണ്ടക്കൈ, യൂസുഫ് ഹാജി പള്ളങ്കോട്, ബഷീര്‍ പാക്യര, അബ്ദുല്ല ഹാജി ഇല്ല്യാസ് നഗര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി സ്വാഗതവും സെക്രട്ടറി റഊഫ് ബായിക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad