Type Here to Get Search Results !

Bottom Ad

തൊട്ടാല്‍ പൊള്ളും: പവന് 29120, ഓണത്തിന് മുമ്പ് 30000 കടക്കുമെന്ന് സൂചന


കേരളം (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ അഭൂതപൂര്‍വമായ മുന്നേറ്റം തുടരുകയാണ്. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഓണത്തിന് മുമ്പായി പവന്റെ നിരക്ക് 30,000 രൂപ മറികടക്കുമെന്ന സൂചനകളാണ് വിപണി പങ്ക് വെയ്ക്കുന്നത്. പവന് 36000 രൂപയിലേക്കെത്തിയേക്കാമെന്നാണ് കണക്കൂകൂട്ടല്‍.

ഒരു ഗ്രാം സ്വര്‍ണത്തിന് 40രൂപയും പവന് 320രൂപയുമാണ് ഇക്കഴിഞ്ഞ ദിവസം കൂകൂട്ടിയിരിക്കുന്നത്. അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുന്നതു മൂലമുള്ള ആഗോള സാമ്പത്തിക മാന്ദ്യമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം. ഇതിന്റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില പ്രകടമായി വര്‍ദ്ധിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad