ചെറുവത്തൂര്‍ (www.evisionnews.co): മയിച്ച ന്യൂ ബ്രദേര്‍സ് തേജസ്വിനിയില്‍ സംഘടിപ്പിച്ച തേജസ്വിനി ജലമാമാങ്കം പരന്തേന്മാട് കൃഷ്ണന്‍ നഗറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം. രാജ ഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ജെയില്‍ ഐ.ജി.എസ് സന്തോഷ് കുമാര്‍ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, എം.പി പത്മനാഭന്‍, സുധിരന്‍മയിച്ച എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കെ.വി കുഞ്ഞിരാമന്‍, എം.വി ജയശ്രീ, ഹക്കീം കുന്നില്‍, പി.വി ഗോവിന്ദന്‍, അഡ്വ. കെ. ശ്രീകാന്ത് സംസാരിച്ചു. കെ.സി ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
സമ്മാനദാന ചടങ്ങില്‍ മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സമ്മാനം വിതരണം ചെയ്തു. മനോജ് മാമുനി സ്വാഗതവും അശ്വിന്‍ ലാല്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. ജലമാമാങ്കത്തില്‍ എ.കെ.ജി പൊടോ തുരുത്തി ചാമ്പ്യന്മാരായി. പാലിച്ചോന്‍ അച്ചാംതുരുത്തി രണ്ടാം സ്ഥാനം നേടി. പ്രളയ പശ്ചാത്തലത്തില്‍ ആര്‍ഭാടമില്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെങ്കിലും വള്ളംകളി പ്രേമികള്‍ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയതോടെ തേജസ്വിനി ജല മാമാങ്കത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞില്ല. 15 പേര്‍ തുഴയും പുരുഷ വിഭാഗം മത്സരത്തില്‍ പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം ഒന്നാം സ്ഥാനം നേടി. എകെജി മയിച്ച രണ്ടും എകെജി പൊടോതുരുത്തി മൂന്നും സ്ഥാനം നേടി. 15പേര്‍ തുഴയും വനിത വിഭാഗത്തില്‍ എകെജി മയിച്ച ഒന്നാം സ്ഥാനം നേടി. എകെജി പൊടോതുരുത്തി രണ്ടും വയല്‍ക്കര മയിച്ച മൂന്നും സ്ഥാനം നേടി. സ്പീഡ്‌ബോട്ട് ഡിസ്പ്ലെ കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.

Post a Comment
0 Comments