
കേരളം (www.evisionnews.co): പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടോം ജോസ് കൈതച്ചക്ക ചിഹ്നത്തില്‍ മത്സരിക്കും. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടോം ജോസ് കൈതച്ചക്ക ചിഹ്നത്തില്‍ മത്സരിക്കും. ഓട്ടോറിക്ഷ ആവശ്യപ്പെട്ടിങ്കിലും മറ്റൊരു സ്വതന്ത്രന്‍ ഓട്ടോറിക്ഷ കൈക്കലാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങളില്‍ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടത്
കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി നിലപാടെടുത്തതാണ് ടോം ജോസിന് തിരിച്ചടിയായത്. കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പി.ജെ ജോസഫ് രണ്ടില ചിഹ്നം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് വരണാധധികാരിയുടെ നടപടി.
ഇതേസമയം കേരളാ കോണ്‍ഗ്രസിലെ ഭിന്നപ്പ് രൂക്ഷമായി. ജോസ് കെ.മാണി വിഭാഗവുമായി ചേര്‍ന്ന് പ്രചാരണം നടത്തില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. പ്രത്യേകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ അപമാനിച്ചതിലാണ് പ്രതിഷേധമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
Post a Comment
0 Comments