കേരളം (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനാണ് പോലീസ് അന്വേഷണം നടന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളെ ഹൈക്കോടതി തകര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരുനിമിഷം ഇനി അധികാരത്തില്‍ തുടരാതെ സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേസന്വേഷണത്തില്‍ കോടതി തന്നെ സംശയം പ്രകടിപ്പിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത അസാധാരമമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കൊലചെയ്യപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിയുടെ പങ്ക് വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കളടമുള്ളവരുടെ സി.ബി.ഐ അന്വേഷണത്തിലുടെ കൂടുതല്‍ വെളിവാകും. സാമ്പത്തികമായി സഹായിച്ചവര്‍ അവര്‍ അടക്കമുള്ളവര്‍ നിയമത്തിന് മുന്നില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments