കേരളം (www.evisionnews.co): മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് പിന്നാലെ ഓണക്കാലത്തേക്ക് നിര്‍ത്തിവച്ച മോട്ടോര്‍ വാഹനങ്ങളുടെ പരിശോധന വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശം. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനും താഗത സെക്രട്ടറിയും കമ്മിഷണറും നിര്‍ദേശം നല്‍കി.
മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തല്‍ക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിര്‍ത്തി വയ്ക്കുകയും ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തത്. മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്ക് പിഴ ഉയര്‍ത്തിയെങ്കിലും പരിശോധനകള്‍ ബോധവത്കരണത്തിന് മാത്രമായി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ നിയമലംഘനം വ്യാപകമായി നടക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Post a Comment
0 Comments