Type Here to Get Search Results !

Bottom Ad

'ഇന്ത്യന്‍ പ്രസിഡന്റ് ഈ ആകാശത്തു കൂടി പറക്കേണ്ട' അനുമതി നിഷേധിച്ച് പാകിസ്ഥാന്‍


ദേശീയം (www.evisionnews.co): രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാക് വ്യോമ മാര്‍ഗ്ഗത്തിലൂടെ പറക്കാന്‍ അനുമതി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് ഏജന്‍സി വാര്‍ത്താ നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. ഐസ്ലാന്‍ഡില്‍ പോകുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി പാക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും പാക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad